ലയണ്‍സ് ക്ലബ് ബത്തേരി ടൗണും ഇഖ്‌റ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ വകുപ്പുമായി സഹകരിച്ച് ബീനാച്ചി സ്‌കൂളില്‍ 18 നും 44 വയസ്സിനും ഇടയിലുള്ളവര്‍ക്കായി സൗജന്യ കോവിഡ് വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ യോഹന്നാന്‍ മറ്റത്തില്‍, ക്ലബ് പ്രസിഡന്റ് ജയ്‌സണ്‍ മലവയല്‍, മനോജ് ചുംസ്, സെക്രട്ടറി ഷനോജ്, ട്രഷറര്‍ ബിബിന്‍ ചാക്കോ, പ്രതീഷ് , ബിജു സൂര്യ, സാജന്‍, സച്ചു, ബിജു ഹില്‍വുഡ്, സിജു, ആന്റണി, സന്തോഷ്‌കുമാര്‍, സജികുമാര്‍ അര്‍ജുന്‍, ബാബു കോളിയാടി, ജെയ്‌സണ്‍ സാരഥി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഈ പ്രതിസന്ധി കാലത്ത് സമൂഹത്തിന്റെ നന്മക്കായി ഒട്ടേറെ പ്രവര്‍ത്തികളാണ് ബത്തേരി ടൗണ്‍ ലയണ്‍സ് ക്ലബ് ചെയ്തു വരുന്നത്.അശരണരായ കോവിഡ് രോഗികള്‍ക്ക് ആവശ്യമായ ഭക്ഷണം നല്‍കിയും, ദുരിതത്തിലായ കിടപ്പു രോഗികളെ ഹോസ്പിറ്റലില്‍ എത്തിച്ചും,കോവിഡ് രോഗികളുടെ സേവനത്തിനായി ബത്തേരി മുനിസിപ്പാലിറ്റിക്ക് വാഹനം വിട്ടു നല്‍കിയതും ബത്തേരി ടൗണ്‍ ലയണ്‍സ് ക്ലബാണ് .ബത്തേരിയിലും പരിസരത്തുമായി താമസിക്കുന്ന 30 ഓളം യുവാക്കളാണ് ബത്തേരി ടൗണ്‍ ലയണ്‍സ് ക്ലബ്ബുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്.