ടി പി ആര്‍ കൂടിയതിനെ തുടര്‍ന്ന് സി കാറ്റഗറിയിലായ ബത്തേരിയില്‍ ഇന്ന് പത്ത് മണിയോടെ പൊതുഗതാഗതം പൊലിസ് നിരോധിച്ചതോടെയാണ് ടൗണിലെത്തിയ യാത്രക്കാര്‍ കുടുങ്ങിയത്.ഇന്നലെയും ഇന്നും രാവിലെ പത്ത് മണിവരെ പൊതുഗതാഗതം അനുവദിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഇന്ന് പത്ത് മണിമുതല്‍ പൊതുഗതാഗതം പൊലീസ് നിരോധിച്ചു. ഇതോടെ രാവിലെ പല ആവശ്യങ്ങള്‍ക്കായി ടൗണിലെത്തിയവരാണ് പെരുവഴിയിലായത്
ടി പി ആര്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് സുല്‍ത്താന്‍ ബത്തേരി നഗരസഭ കഴിഞ്ഞദിവസം ബി കാറ്റഗറിയില്‍ നിന്നും സി യിലേക്ക് മാറിയത്. ഇതോടെ കടുത്ത നിയന്ത്രണങ്ങളാണ് നഗരസഭയില്‍ നടപ്പാക്കുന്നത്. ഇതോടനുബന്ധിച്ച് പൊതുഗതാഗതവും പാടില്ലന്നാണ് നിയമം. ഇന്നലെയും ഇന്നും രാവിലെ പത്ത് മണിവരെ പൊതുഗതാഗതം അനുവദിച്ചു. എന്നാല്‍ അപ്രതീക്ഷിതമായി ഇന്ന് പത്ത് മണിമുതല്‍ പൊതുഗതാഗതം പൊലീസ് നിരോധിച്ചു. ഇതോടെ രാവിലെ പല ആവശ്യങ്ങള്‍ക്കായി ടൗണിലെത്തിയവരാണ് പെരുവഴിയിലായത്. അശാസ്ത്രീയമായി ഈ തീരുമാനം പൊതുജനത്തെ കൂടുതല്‍ വലയ്ക്കുകയാണന്നാണ് യാത്രക്കാര്‍ പറയുന്നത്. വാഹനംകിട്ടാതെ പലരും മണിക്കൂറുകളോളം നില്‍ക്കേണ്ട അവസ്ഥയും യാത്രക്കാര്‍ക്കുണ്ടായി. നിയമങ്ങള്‍ നടപ്പാക്കുന്നതിലെ വ്യക്തതിയില്ലായ്മയാണ് പൊതുജനങ്ങളെ ഇത്തരം ദുരിതങ്ങളിലേക്ക് തള്ളിവിടുന്നത്.അശാസ്ത്രീയമായ ഇത്തരം നിയന്ത്രണങ്ങള്‍ പൊതുജനത്തെ പെരുവഴിയിലാക്കുകയാണന്നാണ് യാത്രക്കാരൂടെ ആരോപണം.