സ്മാഷുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു
ടോക്കിയോ-ഒളിമ്പിക്‌സ് താരങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ച് സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 5 ലക്ഷം സ്മാഷുകളുടെ ഭാഗമായി വയനാട് ജില്ലാ വോളിബോള്‍ അസോസിയേഷന്റ് നേതൃത്വത്തില്‍ ജില്ലയിലെ ക്ലബ്ബുകളിലെ താരങ്ങളെ പങ്കെടുപ്പിച്ച് മാനന്തവാടി മേരി മാതാ കോളേജില്‍ നടത്തിയ സ്മാഷുകളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി നിര്‍വ്വഹിച്ചു.അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് പി ബി ശിവന്‍ അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡണ്ട് ഹമീദ് കൊച്ചി, എം പി ഹരിദാസ്, തങ്കച്ചന്‍, അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.പി എന്‍ ശശി,രാജേഷ്,സാബു,ജിബിന്‍,ശിവപ്രസാദ് നേതൃത്വം നല്‍കി.