മരം വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

0

 

അപകട ഭീഷണിയുള്ള മരങ്ങള്‍ മുറിച്ചു നീക്കണമെന്ന കലക്ടറുടെ നിര്‍ദ്ദേശം നിലനില്‍ക്കെ റോഡരികിലെ മരം വീണ് പ്രവാസിയുടെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. മാനന്തവാടി ബസ്സ് സ്റ്റാന്റിന് സമീപം കുന്നത്ത് പീടിക ഹംസയുടെ വീടിന്റെ മേല്‍കൂരയാണ് ഇന്ന് രാവിലെ 9 മണിയോടെ തകര്‍ന്നത്.മരം തൊട്ട് മുന്‍പ് ഹംസയുടെ മക്കളും മക്കളുടെ കുട്ടികളും താഴത്തെ നിലയിലേക്ക് ഇറങ്ങിയതിനാല്‍ വലിയ ഒരു ദുരന്തം ഒഴിവാതുകയായിരുന്നു.

മേല്‍കൂര തകര്‍ന്നതോടൊപ്പം മുറികളിലെ ഷീറ്റുംമറ്റും തകര്‍ന്ന് വലിയ തുക നഷ്ടം വന്നിട്ടുണ്ട്. റോഡരികിലെ അപകടഭീഷണിയുള്ള മരങ്ങള്‍ മഴയ്ക്ക് മുന്‍പേ മുറിച്ചു നീക്കണമെന്ന കലക്ടറുടെ നിര്‍ദ്ദേശം നില നില്‍ക്കെയാണ് മാനന്തവാടി കോഴിക്കോട് റോഡരികിലെ മരം വീണ് ഹംസയുടെ വീടിന്റ മേല്‍ക്കുര തകര്‍ന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!