സ്വര്‍ണ്ണ കൊയ്ത്ത് നടത്തിയാവട്ടെ ഇന്ത്യന്‍ താരങ്ങളുടെ തിരിച്ചു വരവെന്ന് അഡ്വ: ടി.സിദ്ധീഖ് എം.എല്‍.എ.ടോക്യോ ഒളിമ്പിക്‌സിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കലക്ട്രേറ്റ് പരിസരത്തെ ചീയര്‍ ഫോര്‍ ഇന്ത്യാ സെല്‍ഫി സ്റ്റാന്റ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു അദ്ധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, നഗരസഭ ചെയര്‍മാനാന്‍ മുജീബ് കെയംതൊടി,ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള, സ്‌പോട്ട്‌സ് കൗണ്‍സില്‍ അംഗങ്ങളായ സലിം കടവന്‍, കെ.റെഫീഖ്, സി.പി.എം ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍, സി.പി.ഐ. ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, അബു സലിം തുടങ്ങി ജില്ലയിലെ വിവിധ കായിക താരങ്ങളും ചീയര്‍ ഫോര്‍ സെല്‍ഫി പരിപാടിയില്‍ പങ്കാളികളായി.