തവിഞ്ഞാല്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണില്‍

0

തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് പഞ്ചായത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണില്‍. പൊതു ഗതാഗതത്തിന് അനമതിയില്ല.ആവശ്യസാധനങ്ങള്‍ ഹോം ഡെലിവറി മാത്രം.നിലവില്‍ സി കാറ്റഗറിയിലായിരുന്ന തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെ ടി.പി.ആര്‍.നിരക്ക് കൂടിയതോടെ ഇന്നലെ മുതല്‍ ഡി കാറ്റഗറിയിലായി.ഇതോടെ പഞ്ചായത്തില്‍ ആവശ്യ സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന കടകള്‍ മാത്രം തുറക്കുകയും വില്‍പ്പന ഹോം ഡെലിവറി സംവിധാനത്തില്‍ മാത്രമായിരിക്കും. പൊതു ഗതാഗതവും ഉണ്ടായിരിക്കില്ല. ടി.പി.ആര്‍. നിരക്ക് കുറക്കുന്നതിനായി പഞ്ചായത്തും ആരോഗ്യ വകുപ്പും പരിശോധന ഉള്‍പ്പെടെയുള്ള തീരുമാനങ്ങളുമായി മുന്നോട്ട് പോവുകയാണ്

Leave A Reply

Your email address will not be published.

error: Content is protected !!