വയനാട് ജില്ലയില്‍ പരീക്ഷ എഴുതിയ 11737 വിദ്യാര്‍ത്ഥികളില്‍ 11518 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി.ഇതില്‍ 5779 ആണ്‍കുട്ടികളും 5739 പെണ്‍കുട്ടികളും. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂള്‍ ഉള്‍പ്പെടെ 46 സ്‌ക്കൂളുകള്‍ക്ക് 100 % വിജയം. എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചവര്‍ 2566.സംസ്ഥാനത്ത് തന്നെ വിജയ ശതമാനം കുറഞ്ഞെങ്കിലും മികച്ച വിജയത്തിന് തിളക്കമേറെ. ഓണ്‍ലൈന്‍ പഠനത്തിന്റെ പരിമിതിക്കുള്ളില്‍ നിന്നും ഇത്രയും വിജയം കൈവരിച്ചത് തിളക്കം തന്നെ. പട്ടിക വിഭാഗത്തില്‍ പരീക്ഷ എഴുതിയ 2477 പേരില്‍ 2287 പേര്‍ ജയിച്ചു കയറിയത് ജില്ലയുടെ തിളക്കമായി കരുതാം. പട്ടികജാതി വിഭാഗത്തില്‍ 532 പേര്‍ പരീഷ എഴുതിയതില്‍ 528 പേര്‍ ഉപരിപഠനത്തിന് അര്‍ഹയായി. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ 46 സ്‌കൂളുകള്‍ 100% വിജയം കൈവരിച്ചു. ഇതില്‍ 30 സ്‌കൂളുകള്‍ ഗവ:മേഖലയിലും 11 സ്‌കൂളുകള്‍ എയ്ഡഡ് മേഖലയിലും 5 എണ്ണം അണ്‍ എയ്ഡഡ് മേഖലയിലുമാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.