വന്യമൃഗ ശല്യത്തില്‍ പൊറുതി മുട്ടി ചിറക്കര പഞ്ചാരക്കൊല്ലി നിവാസികള്‍

0

ജനവാസ കേന്ദ്രങ്ങളിലടക്കം ഇറങ്ങുന്ന കാട്ടാന പ്രദേശത്തെ കൃഷികള്‍ നശിപ്പിക്കുന്നത് പതിവാകുകയാണ്. പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് നാട്ടുകാര്‍.മാനന്തവാടി നഗരസഭയിലെ തോട്ടം മേഖലയായ ചിറക്കര പഞ്ചാരക്കൊല്ലി മേഖ
ലയിലാണ് വന്യമൃഗ ശല്ല്യം രൂക്ഷമായത്. കഴിഞ്ഞ ദിവസമിറങ്ങിയ കാട്ടാന മംഗലത്ത് മുരളി, താഴകം സെല്‍വന്‍ എന്നിവരുടെ വാഴകള്‍ ചവിട്ടിമെതിച്ചു. ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനയിറങ്ങുന്നതിനാല്‍ വീട്ടുകാരും രാത്രി ഫാക്ട്ടറി ഡ്യൂട്ടി കഴിഞ്ഞ് വരുന്നവരും ഭീതിയുടെ നിഴലിലാണ്. ഫെന്‍സിംഗ് സംവിധാനമടക്കമുള്ളവകാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലറടക്കം ഡി.എഫ്.ഒയ്ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്നാണ് കൗണ്‍സിലറും പ്രദേശവാസികളും പറയുന്നത് .വനത്തോട് ചേര്‍ന്ന പ്രദേശമായതിനാല്‍ ഏത് സമയത്തും വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുമെന്നതിനാല്‍ പെന്‍സിംഗ് സംവിധാനം കാര്യക്ഷമമാക്കി പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം .കാട്ടാനയും മറ്റ് വന്യമൃഗങ്ങളുടെയും ശല്യത്താല്‍ പൊറുതിമുട്ടിയിരിക്കയാണ് പ്രദേശവാസികള്‍.

Leave A Reply

Your email address will not be published.

error: Content is protected !!