കോപ്പ അമേരിക്ക ഫുട്‌ബോള്‍ കിരീടം അര്‍ജന്റീനയ്ക്ക്.ഫൈനലില്‍ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു.ഇരുപത്തി ഒന്നാം മിനുട്ടില്‍ എയ്ഞ്ചല്‍ ഡി മരിയ ആണ് അര്‍ജന്റീനയ്ക്ക് ആയി നേടിയത്.റോഡ്രിഡോ ഡി പോള്‍ നീട്ടിനല്‍കിയ ഒരു പാസില്‍ നിന്നായിരുന്നു ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍. പന്ത് തടയുന്നതില്‍ ബ്രസീല്‍ ഡിഫന്‍ഡര്‍ റെനന്‍ ലോഡിക്ക് സംഭവിച്ച പിഴവാണ് ഗോളിന് കാരണമായത്.