മോഷണ,കൊലപാതക കേസുകളിലെ പ്രതിയും കൂട്ടാളികളും പിടിയില്‍

0

കേരളത്തിനകത്തും പുറത്തും നിരവധി കളവ് പിടിച്ചുപറി കൊലപാതക കേസുകളില്‍ പ്രതിയായതിരുവനന്തപുരം മലയന്‍കീഴ് സ്വദേശി കോട്ടറക്കുഴി പുത്തന്‍വീട്ടില്‍ ഗണേഷ് കുമാറാണ്(42) കല്‍പ്പറ്റയില്‍ പിടിയിലായത്. കേരളത്തില്‍ ഇയാളോടൊപ്പംമോഷണങ്ങള്‍ നടത്തിയ കൂട്ടുപ്രതികളായ കല്‍പ്പറ്റ വെള്ളാരംകുന്ന് സ്വദേശി സാബു(42),കല്‍പ്പറ്റ മെസ്സ് ഹൗസ് സ്വദേശി ചന്ദ്രമോഹന്‍(45) എന്നിവരെയുമാണ് കല്‍പ്പറ്റ ജെഎസ്പി അജിത് കുമാര്‍ ഐ.പി.എസിന്റെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം പിടികൂടിയത്. കല്‍പ്പറ്റ സി.ഐ. പി.പ്രമോദിന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ടീം അംഗങ്ങളായ എസ്.ഐ ജയചന്ദ്രന്‍, പോലീസ് ഉദ്യോഗസ്ഥരായ ടി.പി.അബ്ദുറഹ്‌മാന്‍, ഷാലു ഫ്രാന്‍സിസ്, വിപിന്‍ കെ.കെ എന്നിവരാണ് പ്രതികളെ വലയിലാക്കിയത്.പിടിയിലായ ഗണേഷ്‌കുമാറിന് തമിഴ്നാട് നെയ് വേലി, പോര്‍ട്ടോ നോവോ, പുതുചിത്രം, തിരുപ്പൂര്‍, മന്ത്രക്കൊപ്പം, ധാരാപുരം തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ കളവു കേസുകള്‍ നിലവിലുണ്ട്.വയനാട്ടില്‍ നിരവധി കഞ്ചാവു കേസുകളിലും കളവുകേസുകളിലും പ്രതിയാണ് സാബു. കഴിഞ്ഞ കുറച്ചു കാലമായി വയനാട്ടില്‍ താമസമാക്കിയ ഗണേശന്‍, സാബുവും ചന്ദ്രമോഹനും ഒന്നിച്ച് പനമരം,കമ്പളക്കാട് ,മേപ്പാടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വീട് കുത്തിത്തുറന്ന് ടിവി, ലാപ്ടോപ്പ്, സ്വര്‍ണ്ണം, കുരുമുളക് എന്നിവ മോഷണം നടത്തിയിട്ടുണ്ട്,ഗണേശന്‍ തൊട്ടില്‍ പാലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും കട കുത്തിതുറന്ന് കുരുമുളക് ,ഗ്രാമ്പൂ എന്നിവ മോഷ്ടിച്ച കേസിലും പ്രതിയാണ്.ഇവരെ പിടികൂടിയതോടുകൂടി വയനാട്ടിലെ നിരവധി കളവു കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ കഴിഞ്ഞെന്ന് പോലീസ് പറഞ്ഞു..

Leave A Reply

Your email address will not be published.

error: Content is protected !!