ഒരു മരം ഒരു തണല്‍ തൈ നടല്‍ മത്സരം, വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി
ഒരു മരം ഒരു തണല്‍ തൈ നടല്‍ മത്സരം
വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി
ലോക പരിസ്ഥിതി ദിനാചരണത്തിന്റ് ഭാഗമായി മാനന്തവാടി ബ്‌ളോക്ക് പഞ്ചായത്ത്, വയനാട് നെയ്ത്ത് ഗ്രാമം, ബി ആര്‍ സി മാനന്തവാടി എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച ഒരു മരം ഒരു തണല്‍ തൈ നടല്‍ മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം ബ്‌ളോക്ക് ട്രൈസം ഹാളില്‍ സബ്ബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മി നിര്‍വ്വഹിച്ചു. ബ്‌ളോക്ക് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എം ടി ഹരിലാല്‍, നെയ്ത്ത് ഗ്രാമം ചെയര്‍മാന്‍ പി ജെ ആന്റണി, കെ എ മുഹമ്മദലി, എ കെ ജയഭാരതി, എം കെ ജയന്‍ എന്നിവര്‍ സംസാരിച്ചു.