വിരമിക്കുന്നവര്‍ക്ക് എഐടിയുസി യാത്രയയപ്പ് നല്കി
സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഡ്രൈവര്‍മാരായ എന്‍ രാജന്‍, ടി എം മത്തായി എന്നിവര്‍ക്ക് കെഎസ്ആര്‍ടിസി എംപ്ലോയീസ് യൂണിയന്‍ (എഐടിയുസി) യാത്രയയപ്പ് നല്കി. മാനന്തവാടി ഡിപ്പോ പരിസരത്ത് യാത്രയയപ്പ് പരിപാടി സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ ജെ ബാബു ഉദ്ഘാടനം ചെയ്തു. ടി പി പ്രശാന്ത് അധ്യക്ഷത വഹിച്ചു.
കെഎസ്ആര്‍ടിസി എംപ്ലോയീസ് യൂണിയന്‍ ജില്ലാ സെക്രട്ടറി അജിത് കുമാര്‍, സിപിഐ മണ്ഡലം സെക്രട്ടറി വി കെ ശശിധരന്‍, എഐടിയുസി താലൂക്ക് പ്രസിഡണ്ട് കെ സജീവന്‍ വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികളായ റോയ്, അന്‍വര്‍ സാദിഖ്, സന്തോഷ് കുമാര്‍ ഗോവിന്ദന്‍ എമ്പ്രാന്തിരി, മത്തായി, സൂപ്രണ്ട് സുധീര്‍ റാം അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയര്‍ വിശ്വ രാജഗോപന്‍ തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി. യൂണിറ്റ് സെക്രട്ടറി പ്രേമാനന്ത്, സിസില്‍ ഇ ജി, ജയന്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.