വെള്ളമുണ്ട ട്രിപിള്‍ ലോക്ഡൗണിലേക്ക്
വെള്ളമുണ്ട ട്രിപിള്‍ ലോക്ഡൗണിലേക്ക്. ടി പി ആര്‍ നിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ നാളെ മുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. വെള്ളമുണ്ട പഞ്ചായത്തില്‍ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 15 ശതമാനത്തിന് മുകളിലാണ് ഇപ്പോഴും രേഖപ്പെടുത്തുന്നത്.പോലീസ് പരിശോധന കര്‍ശനമാക്കാനും അനാവശ്യമായി പുറത്തിറങ്ങുന്ന ആളുകള്‍ക്കെതിരെ നടപടി എടുക്കാനുമാണ് തീരുമാനം. ആവശ്യ സാധനം വില്‍ക്കുന്ന കടകള്‍ക്ക് മാത്രമേ തുറക്കാന്‍ അനുമതിയുള്ളൂ. സാധനങ്ങള്‍ വാങ്ങാന്‍ വരുന്ന ആളുകള്‍ നിര്‍ബന്ധമായും സത്യവാങ്മൂലം കയ്യില്‍ കരുതുകയും വേണം. കഴിഞ്ഞദിവസം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ മൈക്ക് അനോന്‍സ്‌മെന്റ് നടത്തിയിരുന്നു.