തൈനടീല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു
വനപക്ഷാചരണ സമാപനത്തോടനുബന്ധിച്ച് സമൂഹ്യ വനവല്‍ക്കരണ വിഭാഗവും, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഹരിത സമിതിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തൈനടീല്‍ ഉദ്ഘാടനം എടവക കല്യാണത്തുംപള്ളിക്കല്‍ ജുമാ മസ്ജിദ് പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി പ്രദീപ് അധ്യക്ഷത വഹിച്ചു.ഹരിത ക്ലബ്ബ് ഉദ്ഘാടനം ബ്‌ളോക്ക് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി നിര്‍വ്വഹിച്ചു. ടി സി ജോസ്, കെ വിജയന്‍, ജംഷീറ ശിഹാബുദ്ദീന്‍, നൗഷാദ് മണ്ണാര്‍, ബ്രാന്‍ അഹമ്മദ് കുട്ടി, കെ.വി അനുരേഷ്, സി എച്ച് അബ്ദുറഹ്‌മാന്‍, ബ്രാന്‍ അലി, എം ശ്രീധരന്‍, എന്‍ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.