കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ധര്‍ണ്ണ നടത്തി

0

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി. കലേ്രക്ടറ്റിന് മുന്നില്‍ നടത്തിയ സമരം വ്യാപാരി വ്യാവസായി ഏകോപനസമിതി കല്‍പ്പറ്റ യൂണിറ്റ് സെക്രട്ടറി അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു.എന്‍ മൂസ സമരത്തില്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഹര്‍ഷല്‍, രജീഷ് മണവാട്ടി, യൂണിറ്റ് പ്രസിഡണ്ട് സി സുന്ദരന്‍, സെന്‍ഞ്ചറി വി എം ബിനു, അസീസ് സ്റ്റാര്‍, സുല്‍ഫി സി കാര്‍ എന്നിവര്‍ സംസാരിച്ചു.

വാക്‌സിന്‍ എടുത്ത ആളുകളെ പങ്കെടുപ്പിച്ച് പരമാവധി 200 ആളുകളെ കല്യാണങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും നടത്താനുള്ള അനുമതി നല്‍കുക, 10 ലക്ഷം രൂപയെങ്കിലും സ്ഥാപനത്തിലെ നിലവിലുള്ള സ്ഥാപനങ്ങളുടെ ഈടിന്‍ മേല്‍ പലിശരഹിത വായ്പ അനുവദിക്കുക, മേഖലയില്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ നികുതിയും വായ്പയും അടയ്ക്കാനുള്ള കാലാവധി ഒരു വര്‍ഷത്തെയെങ്കിലും നീട്ടി നല്‍കുക, അടിയന്തര സാമ്പത്തികസഹായം അനുവദിച്ചു തരാന്‍ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു സമരം.

Leave A Reply

Your email address will not be published.

error: Content is protected !!