തിരക്ക് കുറയ്ക്കാന്‍ ബാങ്കില്‍ ക്രമീകരണം വേണം

0

ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നത് ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമായതിനാല്‍ തിരക്ക് മൂലം ഇടപാടുകാരും ബാങ്ക് ജീവനക്കാരും ഒരുപോലെ ദുരിതത്തില്‍. തുറക്കുന്ന ദിവസങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പോലും പാലിക്കാന്‍ സാധിക്കാത്ത വിധത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പെന്‍ഷന്‍, സ്വര്‍ണ പണയം, വായ്പയെടുക്കല്‍, തിരിച്ചടവ് എന്നിങ്ങനെ ഒട്ടേറെ ആവശ്യങ്ങള്‍ക്കായി നൂറ് കണക്കിനാളുകളാണ് ദിവസേന ബാങ്കുകളിലെത്തുന്നത്.

ടോക്കണ്‍ സംവിധാനംഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സ്ത്രീകളടക്കമുള്ള നിരവധി പേര്‍ തിരക്ക് മൂലം ഇടപാടുകള്‍ നടത്താനാവാതെ തിരിച്ചു പോകുന്ന അവസ്ഥയാണുള്ളത്. പുല്‍പ്പള്ളി അടക്കുമുള്ള മേഖലകളിലെ ബാങ്കുകളില്‍ തിരക്ക് വര്‍ധിക്കുന്നത് കോവിഡ് വ്യാപനത്തിനിടയാക്കുമെന്നാണ് പരാതി ഉയരുന്നത്. ഈ സാഹചര്യത്തില്‍ സാധാരണ പോലെ മുഴുവന്‍ ദിവസങ്ങളിലും ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!