നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയിലെ രാജി മഹിളാ മോര്‍ച്ചയിലേക്കും നീളുന്നു. മഹിളാ മോര്‍ച്ച സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം പ്രസിഡണ്ട് വസന്ത രവീന്ദ്രനാണ് പ്രസിഡണ്ട് സ്ഥാനം രാജിവെക്കുന്ന കാര്യം ഫെയ്സ്ബുക്ക് വഴി അറിയിച്ചിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകള്‍ ചോദ്യം ചെയ്ത് മഹിളാമോര്‍ച്ച അയച്ച കത്തില്‍ ഇതുവരെ മറുപടി കിട്ടാത്തതിലും,യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ദീപു പുത്തന്‍പുരയില്‍, മണ്ഡലം പ്രസിഡണ്ട് ലിലില്‍കുമാര്‍ എന്നിവരെ പുറത്താക്കിയ തീരുമാനത്തില്‍ പ്രതിഷേധിച്ചുമാണ് തന്റെ ഔദ്യോഗിക സ്ഥാനം പാര്‍ട്ടിയെ തിരിച്ചേല്‍പ്പിക്കുന്നുവെന്ന് വസന്ത രവീന്ദ്രന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.തെരഞ്ഞെടുപ്പ് കോഴ ആരോപണവും, യുവമോര്‍ച്ച നേതാക്കളെ പുറത്താക്കിയതിലും പാര്‍്ട്ടിക്കുള്ളില്‍ രൂക്ഷമായ പ്രതിഷേധമാണ് ഉയരുന്നത് എന്നതിന്റെ തെളിവാണ് മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡണ്ടിന്റെ രാജി. യുവമോര്‍ച്ചയില്‍ തന്നെ കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി മണ്ഡലം കമ്മറ്റികളും 9-ാളം പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളും, ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി, സേവാഭാരതി ജില്ലാസെക്രട്ടറിയും സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു. കൂടാതെ സുല്‍ത്താന്‍ ബത്തേരി ബിജെപി നിയോജക മണ്ഡലം കമ്മറ്റിയിലെ പഞ്ചായത്ത്, നഗരസഭ കമ്മറ്റി ഭാരവാഹികളും രാജിക്കാര്യം നേതാക്കളെ അറിയിച്ചിട്ടുമുണ്ട്. ഇതിനിടെയാണ് മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡണ്ടും രാജിവെക്കുന്നത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.