സാധാരണക്കാരായ ജനങ്ങളെ ദുരിതത്തിലാഴ്ത്തി കൊണ്ടിരിക്കുന്ന ഇന്ധന വിലവര്‍ദ്ധനവിനെതിരെ കെ സി വൈ എല്‍ മലബാര്‍ റീജിയണ്‍ പെരിക്കല്ലൂര്‍ ഫൊറോനാ സമിതി നേതൃത്വത്തില്‍ പുല്‍പ്പള്ളിയില്‍ മോട്ടോര്‍ വാഹനം തള്ളി പ്രതിഷേധം നടത്തി.ആനപ്പാറ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ റാലിക്ക് പനമരം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ്് കമ്മിറ്റി ചെയര്‍മാന്‍ മേഴ്‌സി ബെന്നി ഫ്‌ലാഗ് ഓഫ് നിര്‍വ്വഹിച്ചു.ടൗണില്‍ പ്രതിഷേധറാലി പഞ്ചായത്ത് പ്രസിഡന്റ് ടിഎസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്യ്തു.ജോസിന്‍ ജോസ് അധ്യക്ഷനായിരുന്നു.റംസി വെച്ച് വെട്ടിക്കല്‍,സിസ്റ്റര്‍: ഐ മി,ഡെന്നിസ് ഒഎസ് തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.