ബാങ്കുകളില്‍ തിരക്ക് പ്രവര്‍ത്തി ദിനങ്ങള്‍ സാധാരണ രീതിയിലാക്കണം

0

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ബാങ്കുകള്‍ക്ക് ആഴ്ചയില്‍ മൂന്നുദിവസം മാത്രമാണ് പ്രവര്‍ത്തനാനുമതി.ഇതു കാരണം ബാങ്കിനു മുന്നില്‍ വലിയ ആള്‍ക്കൂട്ടമാണ്.ജീവനക്കാരുടെ കുറവുമൂലം മണിക്കൂറുകളോളം പ്രായമായവരുള്‍പ്പെടെ ക്യൂവില്‍ നില്‍ക്കുകയാണ്.ബാങ്കുകള്‍ സാധാരണഗതിയില്‍ പ്രവര്‍ത്തിച്ചാല്‍ ഇത് ഒഴിവാക്കാന്‍ കഴിയുമെന്നും ഉടന്‍ തീരുമാനമുണ്ടാക്കണമെന്നുമാണ് ഇടപാടുകാരുടെ ആവശ്യം.

പല ബാങ്കിന്‍െയും മുന്നില്‍ ആളുകള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെയാണുള്ളത്. പെന്‍ഷന്‍, തൊഴിലുറപ്പ്, കുടുംബശ്രീ തുടങ്ങിയ ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് വലിയ ജനക്കൂട്ടമാണ് ബാങ്കില്‍ എത്തുന്നത്.രാവിലെ 10 മണി മുതല്‍ 3 മണി വരെയാണ് പണമിടപാടുകള്‍ക്ക് വേണ്ടിയുള്ള സമയം. ആഴ്ചയില്‍ മൂന്നു ദിവസം ആയതോടെ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്. ഔദ്യോഗിക ക്രമീകരണങ്ങളിലെ അശാസ്ത്രീയതയാണ് ആളുകള്‍ കൂടാനുള്ള കാരണമെന്നും ആരോപണം ഉയരുന്നുണ്ട്

Leave A Reply

Your email address will not be published.

error: Content is protected !!