സംസ്ഥാനത്തെ പട്ടയ ഭൂമികളിലെ സര്‍ക്കാര്‍ സംരക്ഷിത മരങ്ങള്‍ വ്യാപകമായി കൊള്ളയടിക്കപ്പെടാന്‍ കാരണമായ രാഷ്ട്രീയ ഗൂഢാലോചന കണ്ടെത്തണമെന്നും, സംയുക്ത നിയമസഭാ സമിതി രൂപീകരിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.മുട്ടില്‍ സൗത്ത് വില്ലേജില്‍ മാത്രമുള്ള മരം കൊള്ള എന്ന തരത്തില്‍ അന്വേഷണം ഒതുക്കി തീര്‍ക്കാനുള്ള നീക്കങ്ങള്‍ പലഭാഗത്തും നടക്കുന്നുണ്ട്. വിവാദമായ പല കേസുകളും അട്ടിമറിച്ച ശ്രീജിത്തിനെ പോലുള്ള ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണ ചുമതല നല്‍കിയത് സംശയകരമാണെന്നും, വനം കൊള്ള മാഫിയയും കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ ലോബിയും ചേര്‍ന്ന ത്രികോണ സഖ്യമാണ് മരംകൊള്ളക്ക് പിന്നില്ലെന്നും, അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേതൃത്വത്തെ അന്വേഷണ പരിധിയില്‍ കൊണ്ടുവരാതെയും മരം മുറിക്കാനുള്ള ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെ സംരക്ഷിക്കാനും ആദിവാസികളടക്കമുള്ള പട്ടയമുടമകളെ കേസില്‍പെടുത്താനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടുച്ചേര്‍ത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി, ജില്ലാ പ്രസിഡന്റ് വി മുഹമ്മദ് ശരീഫ് ജില്ലാ ജനറല്‍ സെക്ട്രട്ടറി പി എച്ച് ഫൈസല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.