നാമജപ ഘോഷയാത്ര നടത്തി
വിശ്വാസങ്ങളെ സംരക്ഷിക്കുക, ശബരിമലയെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുമായി വെള്ളമുണ്ട അയ്യപ്പ വിഷ്ണു ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാമജപ ഘോഷയാത്ര നടന്നു സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ ഘോഷയാത്രയില്‍ പങ്കാളികളായി. തുടര്‍ന്നു നടന്ന പൊതുസമ്മേളനം ഇ. കണ്ണന്‍നായര്‍ ഉദ്ഘാടനം ചെയ്തു ക്ഷേത്രം പ്രസിഡണ്ട് പി. മോഹനന്‍ അധ്യക്ഷത വഹിച്ചു. പ്രബോദ് കുമാര്‍ കോഴിക്കോട് മുഖ്യ പ്രഭാഷണം നടത്തി, കെ.കെ ഗോപാല കൃഷ്ണന്‍ നായര്‍, ബാലന്‍ വല കോട്ടില്‍, ഗീതാരാജന്‍, തുടങ്ങിവര്‍ സംസാരിച്ചു.