മഹാശരണയാത്ര നടത്തി
ശബരിമല സുപ്രീം കോടതി വിധി പ്രതിഷേധമിരമ്പി മാനന്തവാടിയില്‍ മഹാശരണ യാത്ര നിലവിലുള്ള ആചാരങ്ങള്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകള്‍,ക്ഷേത്ര കമ്മറ്റികള്‍ എന്നിവ ചേര്‍ന്നുള്ള ശബരിമല കര്‍മ്മ സമിതി ശനിയാഴ്ച വൈകീട്ട് മാനന്തവാടിയില്‍ മഹാശരണയാത്ര നടത്തിയത്. യാത്രയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കാളികളായി. മാനന്തവാടി മാതാ അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി അക്ഷയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്തു.ഇ.കെ.ഗോപി അധ്യക്ഷത വഹിച്ചു.ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി.