വാക്‌സിന്‍ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിച്ച് കെ എസ് സുധീഷ്
കോവിഡ് 19 നെ പ്രതിരോധിക്കാന്‍ പ്രചാരണ സന്ദേശമൊരുക്കി കണിയാരം സ്വദേശിയായ കെ എസ് സുധീഷ് ശ്രദ്ധേയമാകുന്നു.വാക്‌സിന്‍ എടുക്കു കോവിഡ് 19 നെ പ്രതിരോധിക്കു’ എന്ന സന്ദേശ മാതൃക പ്ലൈവുഡില്‍ സൃഷ്ടിക്കുകയാണ് സുധീഷ്. വെയ്റ്റിങ് ഷെഡുകള്‍, വായനശാലകള്‍ എന്നിവിടങ്ങളിലാണ് സന്ദേശമെത്തിക്കുന്നത്. ആശാരിയും സിപിഐ (എം) പ്രവര്‍ത്തകനുമായ സുധീഷ് മുന്‍പും ഒട്ടേറെ കരകൗശല വസ്തുക്കള്‍ നിര്‍മ്മിച്ച് ശ്രദ്ധേയനായിരുന്നു. കോവിഡ് 19 ന് എതിരെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ കൂടുതല്‍ പ്രചാരണ മാതൃകകള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ യുവാവ്.