ഹൗസ്ഫുള്‍ സിനിമാ ടാക്കീസ് ഇന്ത്യ (ഹൊഫുസിറ്റ) സിനിമാ പ്രവര്‍ത്തക സംഘടനയുടെ സംസ്ഥാന കമ്മിറ്റി ആഭിമുഖ്യത്തില്‍ ജൂണ്‍ 21 ന് ഓണ്‍ലൈന്‍ ഇന്റര്‍നാഷണല്‍ മ്യൂസിക് ഡെ ആഘോഷം നടത്തും.ഹൊഫുസിറ്റ രക്ഷാധികാരിയും സിനിമാ താരവുമായ വിനോദ് കോവൂര്‍ ഉദ്ഘാടനം ചെയ്യും.കണ്‍വീനര്‍ മാരാര്‍ മംഗലത്ത്, ചെയര്‍മാന്‍ സലാം കല്‍പ്പറ്റ ദേശാടനം സിനിമ സ്‌ക്രിപ്റ്റ് റൈറ്റര്‍ ശ്രീകുമാര്‍ അരൂക്കുറ്റി,ഷാഫി ഏപ്പിക്കാട് ,നാടക നടന്‍ അലി അരങ്ങാടത്ത്,ഉണ്ണിനിറം ,സംസ്ഥാന ഭാരവാഹികളായ കാസിം റിപ്പണ്‍, കിഷോര്‍ ചീരാല്‍, ഉഷ കോഴിക്കോട്, മജീദ് ആയേങ്കല്‍,’വിനോദ് ശേഖര്‍, സെല്‍വരാജ്,സുരേഷ് റെഡ് വണ്‍,ബിന്ദു അന്തിക്കാട്, സിന്ധു നമ്പ്യാര്‍,ബ്ലെസിബാബു എന്നിവര്‍ പങ്കെടുക്കും.
കോവിഡ് പശ്ചാതലത്തില്‍ കലാപ്രവര്‍ത്തകരും മാനസികമായും സാമ്പത്തികമായും തകര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ആശ്വാസവും ഉല്ലാസവും പകരുന്ന തരത്തില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനാണ് ഹൊഫുസിറ്റ വേദിയൊരുക്കുന്നത്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സിനിമാ തിയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന കമ്മിറ്റി നേതൃയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.