മാസ്‌ക്കുകള്‍ വിതരണം ചെയ്തു

0

കേരള എന്‍ ജി ഒ യൂണിയന്‍ മാനന്തവാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട് മെഡിക്കല്‍ കോളേജിലെ അഡ്മിറ്റ് രോഗികള്‍ക്ക് മാസ്‌ക്കുകള്‍ വിതരണം ചെയ്തു .3000 സര്‍ജിക്കല്‍ മാസ്‌ക്കുകളാണ് നല്‍കിയത് യൂണിയന്‍ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാര്‍ ആശുപത്രി സൂപ്രണ്ട് ഡോ: ദിനേശ് കുമാറിന് മാസ്‌ക്കുകള്‍ കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

യൂണിയന്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എ.പി.മധുസൂദനന്‍ ,ഏരിയാ സെക്രട്ടറി കെ.വി.ജഗദീഷ് ,ജില്ലാക്കമ്മറ്റി അംഗം സരിത.യു.കെ ,ജോ: സെക്രട്ടറിമാരായ സി.കെ. മനോജ്, രാജേഷ് കുമാര്‍ .ടി.ബി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!