ക്ലീന്‍ കല്‍പ്പറ്റ കാമ്പയിന്‍ വാര്‍ഡ്തല ശുചീകരണങ്ങള്‍ക്ക് തുടക്കം

0

ക്ലീന്‍ കല്‍പ്പറ്റ കാമ്പയിന്റെ ഭാഗമായി വാര്‍ഡ്തല ശുചീകരണങ്ങള്‍ക്ക് തുടക്കമായി. മുന്‍സിപ്പല്‍ തല ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് എടഗുനിയില്‍ നിര്‍വഹിച്ചു.അണു നശീകരണം ഉപയോഗശൂന്യമായിട്ടുള്ള കിണറുകള്‍ നന്നാക്കുക, വൃത്തിഹീനമായിട്ടുള്ള പൊതു സ്ഥലങ്ങള്‍ നന്നാക്കുക, വിവിധങ്ങളായിട്ടുള്ള മറ്റു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഓരോ പ്രദേശത്തും പോയി നടപ്പിലാക്കുകയും ചെയ്തു.

ജില്ലാ യൂത്ത്‌ലീഗ് പ്രസിഡന്റ് എം പി നവാസ്, നിയോജക മണ്ഡലം സെക്രട്ടറി അസീസ് അമ്പിലേരി, മുല്‍സിപ്പല്‍ സെക്രട്ടറി നൗഫല്‍ എമിലി,നാസര്‍ ചുഴലി, ശിഹാബ് റാട്ടക്കൊല്ലി, ഫാരിസ് എടഗുനി,ഹാഷിം എം പി, അനസ് തന്നാനി, ഷെമീര്‍ കെ പി, ഗഫൂര്‍ വി,എന്നിവര്‍ പങ്കെടുത്തു.വൈറ്റ്ഗാഡിന്റെ നേതൃത്വത്തില്‍ ചുഴലിയില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനം മണ്ഡലം സെക്രട്ടറി അസീസ് അമ്പിലേരി ഉദ്ഘാടനം ചെയ്തു.നെടുങ്ങോട് നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഹാഷിം എം പി, ഗഫൂര്‍ വി, ഷെമീര്‍ കെ പി, എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!