സൗജന്യ ഭക്ഷ്യ ധാന്യകിറ്റുകള്‍ വിതരണം ചെയ്തു
കോവിഡ് വ്യാപനത്തില്‍ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലിവിങ് ഹോപ്പ് ചാരിറ്റബിള്‍ സൊസൈറ്റി സൗജന്യ ഭക്ഷ്യ ധാന്യകിറ്റുകള്‍ വിതരണം ചെയ്തു. ലിവിങ് ഹോപ്പ് ചാരിറ്റബിള്‍ സൊസൈറ്റി മാനന്തവാടി ഓഫീസില്‍ വിതരണ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്ണ്‍ സി.കെ.രത്‌നവല്ലി നിര്‍വഹിച്ചു.മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ പി. വി. എസ് മൂസ, കൗണ്‍സിലര്‍ പി. വി ജോര്‍ജ്, ജാന്‍സി ജെയ്‌സണ്‍ , ലിവിങ് ഹോപ്പ് കോര്‍ഡിനേറ്റര്‍ ജെയ്‌സണ്‍ യു.പി. തുടങ്ങിയവര്‍ സംസാരിച്ചു.