പള്‍സ് എമര്‍ജന്‍സി കേരള മുട്ടില്‍ വാരിയാട് യൂണിറ്റ് ഭീഷണിയായ മരങ്ങള്‍ മുറിച്ചുമാറ്റി

0

പള്‍സ് എമര്‍ജന്‍സി കേരള മുട്ടില്‍ വാരിയാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ മുട്ടില്‍ പഞ്ചായത്തില്‍ ഭീഷണിയായ മരങ്ങള്‍ മുറിച്ചുമാറ്റി. പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ജനങ്ങള്‍ക്ക് ഭീഷണിയായിമാറിയ മാണ്ടാട് ജി.എല്‍.പി സ്‌കൂളിലെ വീട്ടി മരം, മുട്ടില്‍ തൃക്കൈപ്പറ്റ റോഡിലെ അപകട ഭീഷണിയുയര്‍ത്തി നിന്ന വീട്ടി മരം, മുട്ടില്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ കടവയല്‍ കോളനിയിലെ വീടുകള്‍ക്ക് ഭീഷണിയായ തെങ്ങ് എന്നിവയാണ് പള്‍സ് എമര്‍ജന്‍സി കേരള മുട്ടില്‍ വാരിയാട് യൂണിറ്റിന്റെ വോളണ്ടിയര്‍മാര്‍ മുറിച്ചുമാറ്റിയത്.

പഞ്ചായത്ത് സെക്രട്ടറി അനില്‍കുമാര്‍ പ്രസിഡണ്ട് നസീമ മാങ്ങാടന്‍, എ.എസ് വര്‍ക്കി, ജെ.എസ് പ്രകാശ്, പി ഡബ്ല്യൂ ഡി ഓഫീസര്‍,ഫോറസ്റ്റ് ഓഫീസര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മരങ്ങള്‍ മുറിച്ചത്. പള്‍സ് എമര്‍ജന്‍സി കേരള സ്റ്റേറ്റ് സെക്രട്ടറി സലീം കല്‍പ്പറ്റ, ട്രഷറര്‍ ആനന്ദന്‍ പാലപറ്റ, യൂണിറ്റ് പ്രസിഡണ്ട് സിദ്ദിഖ്, സെക്രട്ടറി സുനില്‍കുമാര്‍, സന്ധ്യ എം വി,ഇബ്രാഹിം, അബ്ബാസ്, മജീദ്, നവീന്‍കുമാര്‍, ഷാജഹാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!