സുല്‍ത്താന്‍ ബത്തേരി ടൗണ്‍ ലയണ്‍സ് ക്ലബ്ബ് ബത്തേരി ഇഖ്റ ആശുപത്രിയുമായി സഹകരിച്ച് രണ്ടാംഘട്ട കോവിഡ് വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. ആദ്യവാക്സിന്‍ സ്വീകരിച്ച 400 പേര്‍ക്കാണ് രണ്ടാംഘട്ട വാക്സിന്‍ നല്‍കിയത്. പരിപാടിക്ക് ഭാരവാഹികളായ മനോജ് ചുംസ്, സാജന്‍, സജികുമാര്‍, ഗിരീഷ്, പ്രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പൊലിസ്, ആരോഗ്യ പ്രവര്‍ത്തകരടക്കമുള്ളവര്‍ക്ക് ആവശ്യമായ സാഹയങ്ങള്‍ ഇവര്‍ എത്തിച്ച് നല്‍കിയിരുന്നു. കൂടാതെ കൊവിഡ് രോഗികളെ ആശുപത്രികളിലേക്കും സെന്ററുകളിലേക്കും മാറ്റുന്നിതനും വാഹനവും ഇവര്‍ വിട്ടുനല്‍കിയിട്ടുണ്ട്.