ക്ഷീര കര്‍ഷകര്‍ക്ക് അധിക വില നല്‍കി
കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി നേരിടുന്ന ക്ഷീര കര്‍ഷകര്‍ക്ക് സഹായമായി മാനന്തവാടി ക്ഷീരസംഘം നല്‍കുന്ന അധിക വില വിതരണ ഉദ്ഘാടനം സംഘം പ്രസി. പി.ടി. ബിജു നിര്‍വഹിച്ചു. കഴിഞ്ഞ ജനവരി .ഫ്രിബ്രവരി . മാര്‍ച്ച് മാസങ്ങളില്‍ അളന്ന പാല്‍ ലിറ്ററിന് ഒരു രൂപപ്രകാരം 18 ലക്ഷം രൂപയാണ് മാനന്തവാടി ക്ഷീരസംഘം മെയ്മാസത്തെ പാല്‍ വിലയോടൊപ്പം നല്‍കുന്നത്.ചടങ്ങില്‍ സംഘം സെക്രട്ടറി മഞ്ജുഷ, സി.കെ. ബിനു, വി.കെ.ചന്ദ്രന്‍ ,സി.സുരേഷ് കുമാര്‍, ജെയിംസ് എന്നിവര്‍ പങ്കെടുത്തു.