ജില്ലയില്‍ 249 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 249 പേര്‍ക്ക് കൂടി കോവിഡ്

*773 പേര്‍ക്ക് രോഗമുക്തി
*ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.88

വയനാട് ജില്ലയില്‍ ഇന്ന് (30.05.21) 249 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 773 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.88 ആണ്. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 237 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 57824 ആയി. 53355 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4023 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2490 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
പനമരം 33, മീനങ്ങാടി 26, വെള്ളമുണ്ട 22, നെന്മേനി 18, മുട്ടില്‍ 16, മാനന്തവാടി 15, നൂല്‍പ്പുഴ 14, ബത്തേരി 13, മേപ്പാടി 12, പൂതാടി 11, കണിയാമ്പറ്റ 7, തൊണ്ടര്‍നാട്, തവിഞ്ഞാല്‍, വൈത്തിരി 6 വീതം, കല്‍പ്പറ്റ, പുല്‍പ്പള്ളി 5 വീതം, മുള്ളന്‍കൊല്ലി, പടിഞ്ഞാറത്തറ 4 വീതം, അമ്പലവയല്‍ 3, കോട്ടത്തറ, പൊഴുതന, തരിയോട്, തിരുനെല്ലി, എടവക രണ്ടു വീതം, വെങ്ങപ്പള്ളി സ്വദേശിയായ ഒരാളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
തമിഴ്‌നാട്ടില്‍ നിന്ന് വന്ന 11 പേരും, കര്‍ണാടകയില്‍ നിന്ന് വന്ന ഒരാളുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗ ബാധിതരായത്.

773 പേര്‍ക്ക് രോഗമുക്തി
ബത്തേരി, തവിഞ്ഞാല്‍ 8 വീതം, മേപ്പാടി, പുല്‍പ്പള്ളി 6 വീതം, കല്‍പ്പറ്റ, മാനന്തവാടി 5 വീതം, എടവക, വൈത്തിരി, മൂപ്പൈനാട് മൂന്നു വീതം, മുട്ടില്‍, പനമരം, തരിയോട് രണ്ടു വീതം, കണിയാമ്പറ്റ, കോട്ടത്തറ, നെന്മേനി, തിരുനെല്ലി, തൊണ്ടര്‍നാട്, പൂതാടി, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരും, തമിഴ്‌നാട് സ്വദേശികളായ 7 പേരും, കണ്ണൂര്‍ സ്വദേശിയായ ഒരാളും, വീടുകളില്‍ ചികിത്സയിലായിരുന്ന 705 പേരുമാണ് രോഗമുക്തി നേടിയത്.

903 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (30.05.21) പുതുതായി നിരീക്ഷണത്തിലായത് 903 പേരാണ്. 1405 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 17762 പേര്‍. ഇന്ന് പുതുതായി 109 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1879 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 447718 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 442203 എണ്ണത്തിന്റെ ഫലം ലഭിച്ചു. 384379 പേര്‍ നെഗറ്റീവും 57824 പേര്‍ പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!