തൈ വിതരണം ആരംഭിച്ചു

0

ഹരിത സാമൂഹ്യ വനവല്‍ക്കരണം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 3,12000 തൈകളുടെ വിതരണം ആരംഭിച്ചു.മാനന്തവാടി താലൂക്ക് തല ഉല്‍ഘാടനം മാനന്തവാടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി നിര്‍വ്വഹിച്ചു.കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ തൈ വിതരണം പൂര്‍ത്തിയാക്കാനാണ് പദ്ധതികള്‍ ആരംഭിച്ചിരിക്കുന്നത്.

വയനാട് ജില്ലയിലെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ,കല്‍പ്പറ്റ സോഷ്യല്‍ ഫോറസ്റ്റ് റെയിഞ്ച് ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് വ്യക്ഷതൈകളും, പഴവര്‍ഗ്ഗത്തില്‍ പെട്ടതൈകളും, നട്ടുവളര്‍ത്തിയത്.കഴിഞ്ഞ ഏപ്രില്‍ മാസം മുതലാണ് തൈകള്‍ നട്ടുവളര്‍ത്താനുള്ള വിത്തുകള്‍ പാകുന്നതിന് തുടക്കം കുറിച്ചത്.നന്താരു, ചെറുനാരങ്ങ, താന്നി ,സോപ്പും കായി, രാമച്ചം, ഉങ്ങ് ,പ്ലാവ്, മാവ്, പേര,സീത പഴം, വെടിപ്ലാവ്,മുള,തേക്ക് എന്നിതൈകളാണ് പ്ലാന്റ് ചെയ്തത്.നഗരസഭ, ഗ്രാമപഞ്ചായത്ത്, സാമൂഹ്യ സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് സൗജന്യമായാണ് തൈകള്‍ നല്‍കുന്നത്. എന്നാല്‍ തേക്ക് തൈയും, തേക്ക് സ്റ്റെമ്പും,സൗജന്യമായി നല്‍കില്ല.തേക്ക് തൈക്ക് 27 രൂപയും തേക്ക് സ്റ്റെമ്പിന് 13 രൂപയുമാണ് വില.മാനന്തവാടി താലൂക്ക് തല തൈ വിതരണ ഉല്‍ഘാടനം മാനന്തവാടി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സി.കെ.രത്നവല്ലി നിര്‍വ്വഹിച്ചു.കൗണ്‍സിലര്‍ ജേക്കബ് സെബാസ്റ്റ്യന്‍, തിരുനെല്ലി ഗ്രാമപഞ്ചായത്ത് മെമ്പര്‍ റുഖിയ സൈനുദ്ദീന്‍, സോഷ്യല്‍ ഫോറസ്റ്റ് എ.സി.എഫ്.എംടി.ഹരിലാല്‍,റെയിഞ്ച് ഓഫീസര്‍ കെ.വി.അനുരേശ്, എസ്.എഫ്.ഒ.എം.രവീന്ദ്രന്‍, എന്‍.ശ്രീധരന്‍, ടി.സി.ജോസഫ്, പി.ആര്‍.ഷിബു.എന്നിവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!