കണ്ടൈന്‍മെന്റ് സോണ്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങള്‍ വഴി പഞ്ചായത്തിനെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് ഭരണസമിതി. സംസ്ഥാനമൊട്ടാകെയുള്ള മാനദണ്ഡങ്ങളില്‍ നിന്ന് അമ്പലവയല്‍ പഞ്ചായത്തിന് മാത്രമായി ഇളവുകള്‍ അപ്രായോഗികമാണെന്നും ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു.
കണ്ടൈന്റ്‌മെന്റ് സോണ്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ചില സാമൂഹിക മാധ്യമങ്ങള്‍ വഴിയും, ഗ്രൂപ്പുകള്‍ വഴിയും പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഹഫ്‌സത്ത്, ഓരോ വാര്‍ഡിലെയും സാഹചര്യം കണക്കിലെടുത്ത് മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന ശുപാര്‍ശയാണ് പഞ്ചായത്ത് കലക്ടര്‍ക്ക് കൈമാറുന്നത്, പിന്നീട് കളക്ടറുടെ നിര്‍ദ്ദേശം പ്രകാരമാണ് കണ്ടൈന്റ്‌മെന്റ് സോണ്‍ സംബന്ധിച്ച് തീരമാനങ്ങള്‍ കൈക്കൊള്ളുന്നതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷമീര്‍ പറഞ്ഞു.നിലവില്‍ അമ്പലവയല്‍ പഞ്ചായത്തിലെ 11 വാര്‍ഡുകള്‍ കണ്ടൈന്റ്‌മെന്റ് സോണായി തുടരുകയാണ്. കൂടാതെ പഞ്ചായത്തിലെ ചില പട്ടികവര്‍ഗ്ഗ കോളനികളില്‍ രോഗവ്യാപനം കൂടുതലായതിനാല്‍ 6 ക്ലസ്റ്ററുകളായി തിരിച്ചാണ് നിലവില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വരുന്നത്.