ചുമരില്‍ ചിത്രങ്ങള്‍ വരച്ച് ജോയിച്ചന്‍ മാസ്റ്റര്‍ പടിയിറങ്ങുന്നു
സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ചിത്രകല അധ്യാപകന്‍ സ്‌ക്കൂള്‍ ചുമരില്‍ ചിത്രങ്ങള്‍ വരച്ച് പടിയിറങ്ങുന്നു. പയ്യംമ്പള്ളി സെന്റ് കാതറിന്‍സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ ചിത്രകല അധ്യാപകന്‍ ജോസഫ് എന്ന ജോയിച്ചന്‍ മാസ്റ്ററാണ് സ്‌ക്കൂള്‍ ചുമരില്‍ ചിത്രങ്ങള്‍ വരച്ച് നല്‍കി സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നത്.മെയ് 31 ന് സര്‍വ്വിസില്‍ നിന്നും വിരമിക്കുന്ന മാഷ് കഴിഞ്ഞ 29 വര്‍ഷമായി സെന്റ് കാതറിന്‍സ് സ്‌കൂളില്‍ ചിത്രകല അധ്യാപകനാണ്.
ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എല്‍.പി. വിഭാഗം ചുമരിലാണ് വ്യത്യസ്ഥങ്ങളായ ചിത്രങ്ങള്‍ വരച്ചത്. പയ്യംമ്പള്ളി ചെറൂര്‍ സ്വദേശിയായ കരിമ്പനാകുഴിയില്‍ ജോസഫ് മാസ്റ്ററാണ് സ്‌കൂള്‍ ചുമരില്‍ ചിത്രങ്ങള്‍ വരച്ചത്. പ്രകൃതിയുടെ വിവിധ തരം കാഴ്ചകളാണ് ചുമര്‍ ചിത്രങ്ങളായി മാഷ് വരച്ചത്. പ്രകൃതി ചിത്രങ്ങള്‍ക്ക് പുറമെ ഗാന്ധിജി, നെഹറു , ഡോ.എ.പി.ജെ. അബ്ദുള്‍ കലാം, മദര്‍ തെരസ, പുല്‍പ്പള്ളി ഇരുളം വനത്തില്‍ പൊതുജനങ്ങളുമായി അടുപ്പത്തിലായ മണിയെന്ന കാട്ടാന, തുടങ്ങി ചെറുതും വലുതുമായ 60 തിലധികം ചിത്രങ്ങളാണ് മാഷ് കുട്ടികള്‍ക്ക് അറിവ് നല്‍കുന്നതിനായി വരച്ചു നല്‍കിയത്.ചിത്രകലക്കൊപ്പം ജോസഫ് മാഷിന്റെ ശ്രമഫലമായി സ്‌കൂളിലെ കുട്ടികളെ പ്രവര്‍ത്തി പരിചയ മേളയില്‍ സംസ്ഥാന തലത്തില്‍ തന്നെ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചതും സ്‌കൂളിന്റെ നേട്ടമാണ്. സ്‌കൂളിലെ അധ്യാപകരും മാഷിന്റെ ചിത്രം വരയെ പ്രോത്സാഹിപ്പിച്ചു വരുന്നു. സ്വന്തം ചിലവില്‍ പതിനയ്യായിരത്തോളം രൂപ പെയിന്റിനും മറ്റുമായി ചിലവാക്കുകയും ചെയ്തു.ജോസഫ് മാഷിന്റെ മകനും ചിത്രകലാ അധ്യാപകനാണ്.എന്തായാലും സര്‍വ്വീസ് ജീവിതത്തില്‍ നിന്നും വിരമിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ അറിവിലേക്കായ് ജോസഫ് മാഷ് നല്‍കിയ സംഭാവന എന്നും ഓര്‍മ്മിക്കപ്പെടുന്നതായിരിക്കും.