കോവിഡ് പ്രതിരോധ കുത്തിവെപ്പ് ക്യാംപെയ്ന്‍ നടത്തി
ആദിവാസി ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ സമ്പൂര്‍ണ കോവിഡ് പ്രതിരോധ കുത്തിവെപ്പ് കൈവരിക്കുന്നതിനായി ആരംഭിച്ച ‘ഗോത്രസുരക്ഷ’ പദ്ധതി പ്രകാരം മാനന്തവാടി മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള കോളനികള്‍ കേന്ദ്രീകരിച്ച് കോവിഡ് പ്രതിരോധ കുത്തിവെപ്പ് ക്യാംപെയ്ന്‍ നടത്തി. മാനന്തവാടി മെഡിക്കല്‍ കോളേജ് പി.പി യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കെ.പി അബ്ദുള്‍ റഷീദ്,പിഎച്ച്.എന്‍ ലത പി എം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നൗഷ,ജെപിഎച്ച്എന്‍ ശ്രീകുമാരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.