കോവിഡാനന്തര ചികിത്സയ്ക്കായി ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രത്യേക ഒ.പി
അഞ്ചുകുന്നിലെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ കോവിഡാനന്തര ചികിത്സയ്ക്കായി പ്രത്യേക ഒ.പി ആരംഭിച്ചു. കോവിഡ് ബാധിച്ച് ഭേദമായവരുടെ മറ്റ് തുടര്‍ ചികിത്സക്കായാണ് പ്രത്യേക സൗകരമൊരുക്കിയത്. എല്ലാ ദിവസവും രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് രണ്ടു വരെ ഒ.പി പ്രവര്‍ത്തിക്കും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ ഹോമിയോ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു.