പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ കാപ്പിക്കുളത്ത് പത്തോളം കുടുംബങ്ങള്‍ ആശ്രയിച്ചിരുന്ന പഞ്ചായത്ത് കിണര്‍ ഇന്നലെ ഉണ്ടായ ശക്തമായ മഴയില്‍ ഇടിഞ്ഞു താഴ്ന്നു.ഈ കുടുംബങ്ങളുടെ ഏക ആശ്രയം കൂടിയായിരുന്നു ഈ കിണര്‍. കിണറിന്റെ റിംഗ് അടക്കം ഇടിഞ്ഞു താഴ്ന്ന് വലിയ അപകട ഭീഷണി കൂടി നിലനില്‍ക്കുകയാണ്.കുടിവെള്ളത്തിനായി മറ്റൊരു മാര്‍ഗവും ഇല്ലാത്തതിനാല്‍ വലിയ ആശങ്കയിലാണ് ഇവര്‍.ശാശ്വത പരിഹാരം കാണണമെന്നതാണ് ഇവരുടെ ആവശ്യം.
Sign in
Sign in
Recover your password.
A password will be e-mailed to you.