കാട്ടാന ആക്രമണത്തില്‍ പശു ചത്തു
തിരുനെല്ലി : തോല്‍പ്പെട്ടി നരിക്കല്‍ വിളഞ്ഞിപുല്ലാന്‍ വീട്ടില്‍ വി.പി സെയ്തലവിയുടെ 3 വയസ്സ് പ്രായമുള്ള പശുവിനെയാണ് ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ ആന ആക്രമിച്ച് കൊന്നത്.പുരയിടത്തിനു സമീപത്തെ പ്ലാവിലെ ചക്കതിന്നാനെത്തിയ ആന അവിടെ കെട്ടിയിട്ടിരുന്ന പശുവിനെ ആക്രമിക്കുകയായിരുന്നു. കൂടാതെ തോല്‍പ്പെട്ടി നരിക്കല്‍ പിവിഎസ് എസ്റ്റേറ്റിലെ ജിവനക്കാരിയായ ജാന്‍സിയുടെ ക്വാര്‍ട്ടേഴ്‌സിന്റെ ഒരു ഭാഗവും കാട്ടാന തകര്‍ത്തു.വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.