അനധികൃത മദ്യക്കടത്ത്  പിടികൂടാന്‍ നാട്ടുകാര്‍ 

0

കര്‍ണാടകയില്‍ നിന്നും കബനിപ്പുഴ വഴി രാത്രി കാലങ്ങളില്‍ മദ്യക്കടത്ത് പിടികൂടുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തില്‍ പുഴയോരങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതോടെ ഒരാഴ്ച്ചയ്ക്കിടെ മദ്യക്കടത്തുമായി ബന്ധപ്പെട്ട് 5 ഓളം പേരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍  ഏല്‍പ്പിച്ചു.അതിര്‍ത്തിക്കപ്പുറത്ത് 3 മദ്യഷാപ്പുകള്‍ രാവിലെ 6 മുതല്‍ 10 വരെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്നാണ് ഏജന്റുമാര്‍ വഴി രാത്രി സമയങ്ങളില്‍ കെയ്‌സ് കണക്കിന് മദ്യം അതിര്‍ത്തിയിലെത്തുന്നത്.

കഴിഞ്ഞ ദിവസം കബനി വഴി  കടത്തികൊണ്ടുവന്ന 2 കെയ്‌സ് കര്‍ണാടക മദ്യവുമായി പാടിച്ചിറ സ്വദേശികളായ രണ്ടാളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. മച്ചൂരില്‍ നിന്നെത്തിക്കുന്ന മദ്യമാണ് മരക്കടവ് തോണിക്കടവില്‍ നിന്നു പിടികൂടിയത് .കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കൊട്ടത്തോണിയിലെത്തിച്ച മദ്യവുമായി യുവാക്കളെ പിടികൂടിയത് .രാത്രി സമയത്ത് വന്‍തോതില്‍ മദ്യം പുഴ കടത്തുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഷൈജു നടക്കുഴ, അജീഷ് തോട്ടത്തില്‍ ,ജീസ് പാലക്കാട്ട്, ജീയോ പാലക്കാട്ട്, ക്രിസ്റ്റോ തെങ്ങുംതോട്ടത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് മദ്യം പിടികൂടിയത്.

എന്നാല്‍ മദ്യം പിടിക്കുന്ന യുവാക്കളെ ചിലര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയുമുണ്ട്. അതിര്‍ത്തി പ്രദേശങ്ങളിലെ മദ്യഷാപ്പുകള്‍ അടച്ചിടാന്‍ ജില്ലാ ഭരണകൂടം ഇടപെടണമെന്നും കഴിഞ്ഞ വര്‍ഷം ലോക് ഡൗണ്‍ സമയത്ത് ഷാപ്പുകള്‍ അടച്ചതിനാല്‍ മദ്യക്കടത്തുണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു.മച്ചൂരില്‍ 80 രൂപയ്ക്ക് ലഭിക്കുന്ന 180 മില്ലി മദ്യപായ്ക്കറ്റ് ഇക്കരയെത്തുമ്പോള്‍ 150 രൂപയാണ് വില. അതിര്‍ത്തിയില്‍ നിന്നു ദൂരമേറുന്നതനുസരിച്ച് വിലയും ഉയരും.

Leave A Reply

Your email address will not be published.

error: Content is protected !!