ക്ഷേത്രത്തിലെ പ്രതിഷ്ഠകള്‍ നശിപ്പിച്ചതായി പരാതി.
തലപ്പുഴ മക്കിമല ശ്രീ ദുര്‍ഗ്ഗാഭഗവതീ ക്ഷേത്രത്തിലെ പ്രതിഷ്ഠകള്‍ നശിപ്പിച്ചതായി പരാതി.വഞ്ചികാ രൂപത്തില്‍ ഏകദേശം 90 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രതിഷ്ഠ നടത്തിയ ശ്രീ ഭദ്രകാളിയുടെയും, മാരിയമ്മയുടെയും പ്രതിഷ്ഠകളാണ് നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് തലപ്പുഴ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കി.