ബീനാച്ചി പനമരം റോഡില്‍ സൊസൈറ്റി കവലയിലാണ് ഒരേ ദിവസം 6 അപകടങ്ങളുണ്ടായത്.നാലു ബൈക്കുകളും രണ്ടു കാറുകളും ആണ് അപകടത്തില്‍പ്പെട്ടത്.റോഡില്‍ തെന്നി വീണാണ് ബൈക്കുകള്‍ അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാവിലെ പൂതാടിയിലേക്ക് കല്യാണത്തിനു പോവുകയായിരുന്ന തമിഴ്‌നാട് സ്വദേശികളായ വരനും കുടുംബവും സഞ്ചരിച്ച കാര്‍ സമീപത്തെ വീടിന്റെ മതിലിലിടിച്ച് ശേഷം വീട്ടുമുറ്റത്തേക്ക് പതിച്ചു. വൈകുന്നേരം ആറുമണിയോടെ നടവയല്‍ സ്വദേശി സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു.പരിക്കേറ്റ ഇയാളെ ബത്തേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോളേരി സൊസൈറ്റി കവല ഭാഗങ്ങളില്‍ ടാറിങ്ങിന് ഉപയോഗിക്കുന്ന ചെറിയ കല്ല് പാകിയതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.