കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ സംസ്ഥാനത്തിന് തന്നെ മാതൃകയാവുകയാണ് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്. 20 വാര്‍ഡുകളിലും കണ്‍ട്രോള്‍ റൂം ആരംഭിച്ച ജില്ലയിലെ ആദ്യ പഞ്ചായത്താണ് അമ്പലവയല്‍. രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 വരെയാണ് പ്രവര്‍ത്തന സമയം.700ഓളം കോവിഡ് രോഗികളുളള അമ്പലവയല്‍ പഞ്ചായത്തില്‍ നിയന്ത്രണങ്ങള്‍ ഇപ്പോഴും കര്‍ശനമായി തുടരുകയാണ്.
വാര്‍ഡുകളിലെ പോസിറ്റീവ് കണക്കുകള്‍ ശേഖരിക്കുക, വാക്സിന്‍ ലഭിക്കേണ്ടുന്നവരുടെ പട്ടിക തയ്യാറാക്കുക തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തന പരിധിയില്‍. നോഡല്‍ ഓഫീസര്‍മാര്‍ക്കാണ് ചുമതല. പഞ്ചായത്ത് പ്രസിഡന്റ് സി കെ ഹഫ്‌സത്ത്, വൈസ് പ്രസിഡണ്ട് കെ ഷമീര്‍, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി ബി സെനു എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ വാര്‍ഡ് അംഗങ്ങളെയും ഏകോപിപ്പിച്ച് കൊണ്ടാണ് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ സമ്പര്‍ക്കരോഗികള്‍ ഇല്ലാതിരിക്കാന്‍ ആരോഗ്യവകുപ്പും ഗ്രാമപ്പഞ്ചായത്തും പോലീസും ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയാണ്.