പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനൊരുങ്ങി തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത്
പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനൊരുങ്ങി
തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത്.
22 വാര്‍ഡുകളിലും കണ്‍ട്രോള്‍റൂമുകള്‍ തുറക്കും
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനൊരുങ്ങി തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത്.പഞ്ചായത്തിലെ 22 വാര്‍ഡുകളിലും കണ്‍ട്രോള്‍റൂമുകള്‍ തുറക്കും. ലോക്ക് ഡൗണിന് ശേഷവും സ്ഥിതി മോശമായാല്‍ പഞ്ചായത്ത് പൂര്‍ണ്ണമായും അടച്ചിടുമെന്നും ഭരണ സമിതി.
അംഗണവാടി ടീച്ചര്‍, എസ്.ടി-പ്രമോട്ടര്‍,ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ എന്നിവര്‍ക്കാണ് വാര്‍ഡ് തല കണ്‍ട്രോള്‍ റൂമുകളുടെ ചുമതല.
വാര്‍ഡുകളിലെ അംഗണവാടികള്‍ മറ്റ് പൊതുകെട്ടിടങ്ങള്‍,സ്ഥാപനങ്ങള്‍ എന്നിവ കണ്‍ട്രോള്‍ റൂമുകളായി ഉപയോഗിക്കും.
വാര്‍ഡ് മെമ്പര്‍,വാര്‍ഡ് സമിതി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.പ്രാഥമിക സമ്പര്‍ക്ക പട്ടികതയ്യാറാക്കി കര്‍ശനമായി ക്വാറന്റൈന്‍ നടപ്പില്‍വരുത്തും.കോവിഡ് ടെസ്റ്റ് ചെയ്യുന്നവര്‍ റിസല്‍ട്ട് വരുന്നതിന് മുന്‍പ് പുറത്തുപോയാല്‍ കര്‍ശ്ശന നിയമനടപടികള്‍ സ്വീകരിക്കും.ആദിവാസി കോളനികളില്‍ രോഗ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ഗുരുതരസാഹചര്യമാണ് സൃഷ്ടിക്കുന്നത് ആയതിനാല്‍ ഈ മേഖലയില്‍ നിന്നും ആരും പുറത്ത് പോകരുത്.അടിയന്തിരസാഹചര്യത്തില്‍ ജനങ്ങളെ സഹായിക്കുന്നതിന് ആംബുലന്‍സുകളും മറ്റ് 15 വാഹനങ്ങളും പഞ്ചായത്ത് ഏര്‍പ്പെടുത്തിയിടുണ്ട്.വാര്‍ഡ് കണ്‍ട്രോള്‍റൂമുകളില്‍ ബന്ധപ്പെട്ട് ഈ സേവനം ഉറപ്പ് വരുത്താവുന്നതാണ്. അടിയന്തിരമായി പള്‍സ്ഓക്സി മീറ്റര്‍ അടക്കമുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിന് മെഡിക്കല്‍ ഓഫീസറിന് പണം അനുവദിച്ചിട്ടുണ്ട്.സെക്ട്രല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പരിശോധനശക്തമാക്കും,പോലീസ് പെട്രോളിങ്ങ് ശക്തമാക്കും ആവശ്യമായവര്‍ക്ക് ഭക്ഷണം-മരുന്ന് എന്നിവ ഉറപ്പ് വരുത്തും.എന്താവശ്യത്തിനും ജനങ്ങള്‍ക്ക് അതാത് വാര്‍ഡ് കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാവുന്നതാണ്.ലോക്ക്ഡൗണിനുശേഷം പഞ്ചായത്തിലെ കോവിഡ് സ്ഥിതി നിയന്ത്രണവിധേയമായില്ലെങ്കില്‍ പഞ്ചായത്ത് പൂര്‍ണ്ണമായും അടച്ചിടുന്നകാര്യം ആലോചിക്കുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍ സി ജോയ് പറഞ്ഞു