കോവിഡ്: വാഹന വാടക സെക്രട്ടറിമാര്‍ക്ക് വിതരണം ചെയ്യാം

0

കോവിഡ് രോഗികളെ വീടുകളില്‍ നിന്നും കോവിഡ് ആശുപത്രികള്‍/ സി.എഫ്.എല്‍.ടി.സി/സി.എസ്.എല്‍.ടി.സി എന്നിവിടങ്ങളിലേക്ക് മാറ്റുന്നതിനായി ഉപയോഗിക്കുന്ന കവചിത വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരമുള്ള വാടക നല്‍കാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതിനായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രം ആവശ്യമില്ല. മുനിസിപ്പല്‍/പഞ്ചായത്ത് സെക്രട്ടറിമാര്‍ ബന്ധപ്പെട്ട വാഹനങ്ങളുടെ ട്രിപ് ഷീറ്റ് പരിശോധിച്ച് കോവിഡ് പ്രതിരോധത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച തുകയില്‍ നിന്ന് വാടക തുക വാഹനങ്ങളുടെ ഉടമകള്‍ക്ക് നല്‍കാവുന്നതാണ്. ജില്ലയിലെ കോവിഡ് രണ്ടാം തരംഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വാഹനങ്ങളുടെ വാടക സംബന്ധിച്ച് ആശയകുഴപ്പം നിലനില്ക്കുന്നതായി വിവിധ പഞ്ചായത്ത് സെക്രട്ടറിമാര്‍ അറിയിച്ച സാഹചര്യത്തിലാണ് നിര്‍ദ്ദേശം.

Leave A Reply

Your email address will not be published.

error: Content is protected !!