നേന്ത്രക്കായക്ക് വിലയിടിഞ്ഞു കര്‍ഷകര്‍ ആശങ്കയില്‍

0

അതിരൂക്ഷമായ മഴക്കെടുതിയെ അതിജീവിച്ച ജില്ലയിലെ നേന്ത്രവാഴ കര്‍ഷകര്‍ക്കാണ് വിലയിടിവ് തിരിച്ചടിയാവുന്നത്. വിലക്കുറവിന് പുറമെ ജില്ലയിലെ നേന്ത്രക്കായക്ക് പുറമേക്ക് ആവശ്യക്കാരില്ലാത്തതും കര്‍ഷകര്‍ക്ക് ഇരട്ട പ്രഹരമായിരിക്കുകയാണ്. രണ്ട് മാസം മുമ്പ് കിലോയ്ക്ക് 47 രൂപയുണ്ടായിരുന്ന നേന്ത്രകായ്ക്ക് ഇന്ന് വിപണിവില 15 രൂപയാണ്. ഇത് കഴിഞ്ഞ വര്‍ഷം ഇതേ സമയം 39 രൂപയുമായിരുന്നു. ഉല്‍പാദന ചെലവുപോലും നിലവിലെ വിലയ്ക്ക് കര്‍ഷകര്‍ക്ക് ലഭ്യമാകില്ല. വയനാടന്‍ കുലകള്‍ എടുക്കാന്‍ ആളില്ലാത്തതാണ് വിലയിടിവിന് കാരണമെന്ന് കച്ചവടക്കാര്‍. ഇതോടെ പലരും കുലകള്‍ തോട്ടങ്ങില്‍ നിന്നും വെട്ടുന്നുപോലുമില്ല. ശക്തമായ മഴയെ തുടര്‍ന്ന് വയനാടന്‍ കായക്ക് കറുപ്പു ബാധിച്ചതും കായയുടെ ഡിമാന്റ് ഇല്ലാതാക്കി. ഇതിനു പുറമെ ജില്ലയില്‍ നിന്നും ചിപ്സ് ആവശ്യങ്ങള്‍ക്കായി കായ കയറ്റി പോയിക്കൊണ്ടിരുന്നത് എറണാകുളം തൃശൂര്‍ ജില്ലകളിലേക്കാണ്. ഇവിടത്തെ ചിപ്സ് നിര്‍മ്മാണ യൂണിറ്റുകള്‍ വെള്ളപൊക്കത്തില്‍ നശിച്ചതും വിലക്കുറവിനു കാരണമായിട്ടുണ്ടന്നും കച്ചവടക്കാര്‍ പറയുന്നത്. ഇതിനു പുറമെ കര്‍ണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നും നല്ല കായകള്‍ എത്തുന്നതും വയനാടന്‍ നേന്ത്രവാഴ കര്‍ഷകര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!