ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനം വൈത്തിരിയില്‍

0

ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനം വൈത്തിരിയില്‍ തുടങ്ങി. വൈത്തിരി വൈ.എം.സി.എ ഹാളിലെ അഭിമന്യു അബൂബക്കര്‍സിദ്ദിഖി നഗറില്‍ നടക്കുന്ന ജില്ലാ സമ്മേളനം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ഉദ്ഘാടനം ചെയ്തു. 11.30 ഓടെ കൊടി ഉയര്‍ത്തി, തുടര്‍ന്ന് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചര്‍ന നടന്നു. വൈകിട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കവി. കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച്ച സമാപിക്കുന്ന സമ്മേളനത്തില്‍ 200 ഓളം പ്രതിനിധികള്‍ പങ്കെടുക്കും. നാളെ സമാപന സമ്മേളനത്തില്‍ കേന്ദ്ര സംസ്ഥാന നേതാക്കളും പങ്കെടുക്കും.

Leave A Reply

Your email address will not be published.

error: Content is protected !!