കാലവര്‍ഷക്കെടുതി നഷ്ടപരിഹാരം ലഭിച്ചില്ല
കാലവര്‍ഷക്കെടുതി വീട് പൂര്‍ണമായും തകര്‍ന്ന വീട്ടുടമയ്ക്ക് ഒരു ആനുകൂല്യവും ലഭിച്ചില്ല. വെള്ളമുണ്ട കുന്നുമ്മല്‍ അസീസിന്റെ വീട് ആണ് തകര്‍ന്നത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെയും ഒരു ആനുകൂല്യം ലഭിച്ചിട്ടില്ല. പ്രവാസിയായ അസീസിന്റെ തൊഴില്‍വിസ കൂടി ക്യാന്‍സല്‍ ആയതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് അസീസും കുടുംബവും.