വയനാട് ജില്ലയില്‍ ഇത്തവണ കൂടിയ അളവിലുള്ള വേനല്‍ മഴ ലഭിച്ചു

0

 

ജില്ലയില്‍ ഇത്തവണ പ്രതീക്ഷിച്ചതിലും കൂടിയ അളവിലുള്ള വേനല്‍ മഴ ലഭിച്ചു. മാര്‍ച്ച് മുതല്‍ ഇത് വരെയുള്ള കണക്കുകളനുസരിച്ച് 98. 7 മില്ലിമീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്. മാര്‍ച്ച് മാസത്തില്‍ വേനല്‍ മഴ കുറവായിരുന്നെങ്കിലും ഏപ്രില്‍ മാസത്തില്‍ ഭൂരിഭാഗം ദിവസങ്ങളിലും ഉച്ചയ്ക്കുശേഷം മഴ ലഭിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 62. 12 മില്ലിമീറ്റര്‍ മഴ ലഭിച്ചു.

തുടര്‍ച്ചയായി പെയ്യുന്ന വേനല്‍മഴ കാര്‍ഷികവിളകള്‍ക്ക് ഏറെ ഗുണം ചെയ്യും. വേനല്‍ക്കാലത്ത് വാഴ ,ഇഞ്ചി, പച്ചക്കറി തുടങ്ങിയ കൃഷികള്‍ക്കെല്ലാം വെള്ളം അത്യാവശ്യമാണ്. കൂടാതെ തേയില ,കാപ്പി തോട്ടങ്ങള്‍ കരിഞ്ഞു ഉണങ്ങാതിരിക്കാന്‍ ജലസേചനം നടത്തുന്ന സമയം കൂടിയാണിത്. അതിനാല്‍ തന്നെ തുടര്‍ച്ചയായ ദിവസങ്ങളില്‍ പെയ്യുന്ന വേനല്‍മഴ വലിയ അനുഗ്രഹമാണ് കാര്‍ഷികമേഖലയ്ക്ക്.
അതേസമയം വേനല്‍ മഴയില്‍ കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ വേനല്‍ മഴയെ തുടര്‍ന്ന് 24.78 കോടി രൂപയുടെ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!