നാഷണല്‍ റോളര്‍ സ്‌കേറ്റിംഗില്‍ അഭിമാനമായി ഡോണ്‍ കുഞ്ഞുമോനും അനു ഫെലിക്‌സും
2021 മാര്‍ച്ച് 31 മുതല്‍ എപ്രില്‍ 11 വരെ പഞ്ചാബ് ചണ്ടിഗഡില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ സ്പീഡ് സ്ലാലോം ഇനത്തില്‍ വെള്ളി മെഡല്‍ നേടിയാണ് ഡോണ്‍ കുഞ്ഞുമോന്‍ ലോക ചാമ്പ്യന്‍ഷിപ്പിലേക്ക് അര്‍ഹതനേടിയത്, സ്പീഡ് സ്ലാലോം ഇനത്തിലും,ഫ്രീസ്‌റ്റൈല്‍ സ്ലാലോം ഇനത്തിലും വെള്ളി മെഡലുകള്‍ നേടിയാണ് അനു ഫെലിക്‌സ് ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയത്.2021ല്‍ ജപ്പാനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പി ലുമാണ് ഇപ്പോള്‍ ഇരുവരും.തുടര്‍ച്ചയായ നാലുവര്‍ഷങ്ങളായി ഡോണ്‍ കുഞ്ഞുമോനും രണ്ട് വര്‍ഷമായി അനു ഫെലിക്‌സും ദേശീയ റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മെഡലുകള്‍ നേടുകയും ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടുകയും ചെയ്തവരാണ്.കോതമംഗലം എല്‍ദോ മാര്‍ ബസേലിയോസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളാണ് രണ്ടു പേരും. ഡോണ്‍ കുഞ്ഞുമോന്‍ പതിമൂന്നാം വയസിലാണ് റോളര്‍ സ്‌കേറ്റിംഗ് പരിശീലനം ആരംഭിച്ചത്, അനു ഫെലിക്‌സ് പതിനഞ്ചാം വയസിലും. ഇരുവരും ദേശിയ പരിശീലകന്‍ എസ് ബിജു കൊല്ലത്തിന്റെ കീഴില്‍ പരിശീലനം നേടി വരികയാണ്.സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് ഓഫീസ് ജീവനക്കാരനായ കുഞ്ഞുമോന്‍ പുതുപ്പറമ്പിലിന്റെയും, ജി.എച്ച്.എസ്.എസ് മുലങ്കാവ് സ്‌പെഷ്യലിസ്‌റ് ടീച്ചര്‍ ജെസ്സിയുടെയും മകനാണ് ഡോണ്‍ കുഞ്ഞുമോന്‍.മാനന്തവാടി ഫ്രണ്ട്‌സ് മോട്ടോര്‍സ് ഉടമ വട്ടകുടിയില്‍ ഫെലിക്‌സ്, ബിന്ദു ദമ്പതികളുടെ മകളാണ് അനു.