കൂട്ട് പ്രകാശനം ചെയ്തു

0

ദ്വാരക ഗുരുകുലം കോളേജിന്റെ ബാനറില്‍ ഫിയോണ ഫിലിംസുമായി ചേര്‍ന്ന് മാനന്തവാടി ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് നിര്‍മ്മിച്ച ഹൃസ്യ ചിത്രം ‘കൂട്ട് ‘ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാഅസി കലക്ടര്‍ ഡോ.ബല്‍പ്രീത് സിംഗ് ഐ.എ.എസ് പ്രകാശനം ചെയ്തു. ലഹരി ഉപയോഗം സമൂഹത്തിലുണ്ടാക്കുന്ന മുറിവുകളെ കുറിച്ചും ലഹരിവിമുക്ത സമൂഹസൃഷ്ടിയുടെ ആവശ്യകതയെ കുറിച്ചും സാമൂഹ്യബോധം ഉണര്‍ത്തുന്നതിനായിട്ടാണ് പ്രസ്തുത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഷാജന്‍ ജോസിന്റെ തിരക്കഥയില്‍ ഷാജു.പി ജെയിംസ് സംവിധാനം നിര്‍വ്വഹിച്ച സിനിമയില്‍ ജോസ് കിഴക്കന്‍, ബാബു വയനാട്, ജോണ്‍സണ്‍ ഐക്കര ,കുമാരി റൈന അന്ന റോയ്,കുമാരി എസ്ലിന്‍ ടീസ എല്‍വിസ്, രഞ്ജിനി രാജു തുടങ്ങിയവര്‍ അഭിനയിച്ചിട്ടുണ്ട്. നിഖില്‍ ഡേവിസ് ക്യാമറയും അതുല്‍ രാജ് എഡിറ്റിംഗും ചെയ്ത ചിത്രത്തിന് ടേബി ജോസാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. കലക്ടറേറ്റില്‍ നടത്തിയ പ്രകാശന കര്‍മ്മത്തില്‍ ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ സോജന്‍ സെബാസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു. ഗുരുകുലം കോളേജ് പ്രിന്‍സിപ്പല്‍ ഷാജന്‍ ജോസ് സ്വാഗതം ആശംസിച്ച യോഗത്തിന് മാനന്തവാടി ജനമൈത്രി സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനീത് രവി കൃതജ്ഞത അറിയിച്ചു.വിമുക്തി മാനേജര്‍ ഷാജി ഏ.ജെ., ഷാജു .പി ജയിംസ്, ശ്രീജേഷ് പി.പി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!